തൃശൂർ: ഗുണ്ടാവിളയാട്ടം കൊണ്ട് സഹികെട്ട ജനങ്ങളു ടെ പരാതി പരിഹരിക്കാനാണ് തൃശൂരിലെ നെല്ലങ്കരയിൽ പൊലീസ് എത്തിയത്. പിന്നെ നടന്നത് മാസ് ആക്ഷൻ രംഗങ്ങൾ. ആറംഗ ഗുണ്ടാസംഘം പൊലീസുകാരെ കൈവച്ചു. ജീപ്പുകളും തകർത്തു. തുടക്കം പാളിയെങ്കിലും തിരിച്ചടിക്കൊടുവിൽ ഗുണ്ടകളെ പൊലീസ് തൂക്കിയെടുത്തു കൊണ്ടുപോയതോടെ ജനങ്ങൾക്ക് സമാധാനം. ക്രമസമാധാനം ഉറപ്പു വരുത്തിയ കമ്മിഷണറോട് ഒരു നന്ദി മാത്രം പറഞ്ഞാൽ പോരല്ലോ! അടിപിടി നടന്ന സ്ഥലത്തിന് കമ്മിഷണറുടെ പേരിട്ട്, പുതിയ ബോർഡും വച്ചു; ഇളങ്കോ നഗർ’.
ആർ. ഇളങ്കോയ്ക്ക് അങ്ങനെയൊരു കീഴ്വഴക്കം പതിവില്ലാത്തതു കൊണ്ട് ഒടുവിൽ കമ്മിഷണർ ആർ. ഇള ങ്കോ തന്നെ നേരിട്ടെത്തി. പൊലീസും ജനങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം എക്കാലവും നിലനിൽക്കണ മെന്നും ലഹരിമരുന്നിനെതി രെ ഇനിയും ഒന്നിച്ചു പോരാടാമെന്നുമുള്ള ഉറപ്പിലാണ് നാ ട്ടുകാർ വഴങ്ങിയത്. ബോർഡ് മാറ്റിയെങ്കിലും നാട്ടുകാർക്ക് കമ്മിഷണർ ഹീറോ തന്നെ.