ഇസ്രായേലിന്റെ നാലാമത്തെ എഫ്-35 വിമാനവും ഇറാൻ വെടിവെച്ചിട്ടതായും റിപ്പോർട്ടുണ്ട്
ടെൽ അവീവ്: ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ഇറാൻ ആക്രമിച്ചു . ഇറാനിയൻ ദേശീയമാധ്യമങ്ങളാണ് ആക്രമണം നടത്തിയ വിവരം പുറത്തുവിട്ടത് .സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഈ സംഭവം .
ഇസ്രായേലിന്റെ നാലാമത്തെ എഫ്-35 വിമാനവും ഇറാൻ വെടിവെച്ചിട്ടതായും റിപ്പോർട്ടുണ്ട് . തബിരിസിൽ വെച്ചാണ് വിമാനം വെടിവെച്ചിട്ടതെന്ന് ഇറാൻ അറിയിച്ചു.
ഇസ്രായേലി ആക്രമണകാരികളെ അതിന്റെ ഉത്തരവാദിത്തമേൽപ്പിക്കണമെന്നും അവരുടെ പ്രവൃത്തികളെ അപലപിക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഇറാൻ അഭ്യർഥിച്ചിരുന്നു. ഇറാനെതിരായ ഇസ്രായേൽ ഭരണകൂടത്തിന്റെ ആക്രമണം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞു.
ഇറാനെതിരായ ഇസ്രായേൽ ആക്രമണം എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും യു.എൻ ചാർട്ടറിനും മനുഷ്യാവകാശങ്ങൾക്കും വിരുദ്ധമാണ്.യു.എൻ ചാർട്ടറിന്റെ ഏഴാം അധ്യായം അടിസ്ഥാനമാക്കി നടപടി വേണം. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും യു.എൻ സുരക്ഷാ കൗൺസിലും ആക്രമണവും ഭീഷണിയും സമാധാന ലംഘനങ്ങളും തടയുമെന്ന് പ്രതീക്ഷിക്കുന്നു -ഇസ്മയിൽ ബഗായ് പറഞ്ഞു.