കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്സിംഗ് നടത്തി വരുന്നു. ദക്ഷിണ പൂര്വേഷ്യന് രാജ്യങ്ങളില് പകരുന്ന ഒമിക്രോണ് ജെഎന് 1 വകഭേദങ്ങളായ എല്എഫ് 7, എക്സ്.എഫ്.ജി. ആണ് കേരളത്തില് കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്ക്ക് തീവ്രത കുറവാണെങ്കിലും രോഗവ്യാപനശേഷി കൂടുതലാണെന്നും മന്ത്രി പറഞ്ഞു. ആയതിനാൽ പൊതു ഇടങ്ങളിലും യാത്രകളിലും മാസ്ക്ക് ധരിക്കണം എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു.
Trending

