കൊച്ചി: എറണാകുളത്ത് സമ്മേളിച്ച ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി സമ്മേളനം വിവിധ കമ്മീഷനുകള്‍ക്ക് പുതിയ സെക്രട്ടറിമാരെ നിയമിച്ചു.
യുവജന കമ്മീഷന് സെക്രട്ടറിയായി ഒ.എസ്.ജെ. സഭാംഗമായ ഫാ. അനൂപ് കളത്തിത്തറ, മാധ്യമ കമ്മീഷന് സെക്രട്ടറിയായി പുനലൂര്‍ രൂപതാംഗം ഫാ. സ്റ്റീഫന്‍ ചാലക്കര, പ്രവാസി കമ്മീഷന് സെക്രട്ടറിയായി കോട്ടപ്പുറം രൂപതാംഗം ഫാ. നോയല്‍ കുരിശിങ്കല്‍ എന്നിവര്‍ നിയമിതരായി. ഡോ. ജിജു ജോര്‍ജ് അറക്കത്തറ (യുവജന കമ്മീഷന്), ഫാ. ജോണ്‍ കപ്പിസ്താന്‍ ലോപ്പസ് (മാധ്യമം), റവ. ഫാ. ലിനു വിന്‍സെന്റ് ഒ.എസ്.എ (പ്രവാസി) എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനം നടത്തിയത്.