ടെൽ അവീവ്: ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ സമ്പൂർണ മന്ത്രിസഭാ യോഗം അംഗീകരിച്ചു. വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
വോട്ടെടുപ്പിലൂടെയാണ് 11 അംഗ മന്ത്രിസഭ കരാറിന് അംഗീകാരം നല്‍കിയത്. കരാര്‍ സമ്പൂര്‍ണ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു. 33 അംഗ സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഉടനുണ്ടാകും. അംഗീകാരം നല്കിയാല് വെടിനിര്‍ത്തല്‍ ഞായറാഴ്ച നിലവില്‍ വരും.
ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നും നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു.