ചെറിയകടവ്: ചെറിയകടവ് കാട്ടികാട്ട് പേതൃ-മേരി ദമ്പതികളുടെ നാല് തലമുറകളിലുള്ള മക്കളുടെ സംഗമം അവിസ്മരണീയമായി. കുടുംബത്തിൽനിന്നു മരിച്ച112 പേരെ അനുസ്മരിച്ചുകൊണ്ട് അനുസ്മരണ ബലിയർപ്പണം നടത്തി.
ചെറിയകടവ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ വെച്ചു നടത്തിയ അനുസ്മരണാ ദിവ്യബലിയിലും തുടർന്നു മിനി ഹാളിൽ നടന്ന സംഗമത്തിലും, മക്കളും ചെറുമക്കളുമായി 120 ലേറെപേർ പങ്കെടുത്തു.
ഈ കുടുംബത്തിൽ നിന്നുള്ള വൈദികരായ സേവ്യർ കട്ടികാട്ട്, ഫാ. ഹിപ്പോലിറ്റസ് കട്ടികാട്ട്, ഫാ.തോമസ് കട്ടികാട്ട് OCD, ഫാ.ജോസഫ് കോച്ചേരി എന്നിവരും, ഇടവക വികാരി ഫാ. സെബാസ്റ്റിൻ, സഹവികാരി ഫാ. ഫെബി എന്നിവരും അനുസ്മരണാ ബലിയിൽ കാർമ്മികരായി.
കുടുംബത്തിൽനിന്ന് സമർപ്പിത ജീവിതം നയിച്ച പരേതരായ ഫാ. ലിയോ ocd, ബ്രദ. ഏയ്ഞ്ചൽ മേരി ocd, എന്നിവരെ യോഗം അനുസ്മരിച്ചു.
സിസ്റ്റർ മേരി ജോൺ Fmm, സിസ്റ്റർ ഫ്രാൻസിസ്ക്കാ, സി. എയ്ഞ്ചൽ FFM , സി എലിസബത്ത് FFM , സി . മേരി ജേക്കബ് FFM എന്നിവർ നിലവിൽ കുടുംബത്തിൽ നിന്നുള്ള സമർപ്പിതരാണ്.
എല്ലാ വർഷവും നവംബർ മാസം കുടുംബത്തിൽ നിന്നുള്ള പരേതരെ അനുസരിച്ചു ബലിയർപ്പണം നടക്കാറുണ്ട് . കട്ടികാട്ട് ഫാമിലി അസോസിയേറ്റ്സ് എന്ന പേരിലുള്ള ഈ കുടുംബ സംഗമം അടുത്ത യോഗം പോൾ കട്ടികാട്ടിന്റെ അരൂരുള്ള ഭവനത്തിൽ കൂടും.