കോഴിക്കോട് : കോഴിക്കോട് രൂപത കുടുംബ സമിതി മേഖലാ സംഗമം ‘കൂട്ട്’ എന്ന പേരിൽ കോഴിക്കോട് ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ വെനറിനി സന്യാസിനി സഭയുടെ സുപ്പീരിയർ ജനറൽ മദർ ഏലിയാനാ മാസിമി എം.പി.വി. ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. ജിജു പള്ളിപ്പറമ്പിൽ അധ്യക്ഷതയും വഹിച്ചു.
ഇടവക ആനിമേറ്റർ സി. മരിയ തെരേസ എം.പി.വി. യുടെ പ്രാർത്ഥനയോടും സന്യാസിനിയർഥികൾ നയിച്ച നൃത്തത്തോടും യോഗം ആരംഭിച്ചു.കുടുംബ ശുശ്രൂഷ സമിതി അസോസിയേറ്റ് ഡയറക്ടർ ഫാ. ലാൽ ഫിലിപ്പ് സ്വഗതവും വെനറിനി പ്രൊവിൻഷ്യൽ സിസ്റ്റർ സിസ്സി, ഫെറോന വികാരി ഫാ. ഡോ. ജെറോം ചിങ്ങംതറ എന്നിവർ സന്ദേശം നൽകി.
കുടുംബ സമിതി രൂപത ആനിമേറ്റർ സി ആൽമ എ.സി., മരിയൻ സിംഗിൾസ്, നവോമി കൂട്ടായ്മ ആനിമേറ്റർ സി. ബ്രിജീലിയ ബി.എസ്.,
ഹോം മിഷൻ ആനിമേറ്റർ സി. ഡെൽഫിന ഡി.എസ്.എസ്., പ്രൊ ലൈഫ് ആനിമേറ്റർ സി. ജ്യോസ്ന യൂ.എം.ഐ. എന്നിവർ ക്ലാസ്സുകൾ നയിച്ചു.
മേഖല ഭാരവാഹികളായി ജോളി ജെറോം , ബിജി, സെന്റ് ജോസഫ് സിറ്റി കുടുംബ സമിതി കോർഡിനേറ്റർ, അലൻ റോയി , നിഷ ജോയിന്റ് കോഡിനേറ്റർ, ഡോളി ബെൻസ് മലാപ്പറമ്പ് സെക്രട്ടറിയായി ആയും, ജോസൻ ലിസ, മേരിക്കുന്നു, മാത്യു ,സുനിത തേഞ്ഞിപ്പാലം, ആന്റണി , ഡയാന മോളി വെസ്റ്റ്ഹിൽ, എന്നിവരെ പ്രൊ ലൈഫ് കോഡിനേറ്റേഴ്സ് ആയും തെരഞ്ഞെടുത്തു. മേഖലാ കോഡിനേറ്റർ ജോളി ജെറോം നന്ദി അർപ്പിച്ചു. ഇടവക കോഡിനേറ്റേഴ്സ് ഷാജി നിരക്കശ്ശേരി, ലിസ ഷാജി എന്നിവർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.