ഛണ്ഡീഗഡ്: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഹരിയാനയിലെ തോൽവി അംഗീകരിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
ജയ്റാം രമേശും പവൻ ഖേരയും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഗുരുതരമായ ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്.
വോട്ടിംഗ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും കോൺഗ്രസ് സംശയങ്ങളുന്നയിച്ചു. ഹരിയാനയിലെ ശരിയായ ജനവിധിയല്ല ഇതെന്നും നേതാക്കൾ വ്യക്തമാക്കി.
എക്സിറ്റ് പോളുകളിൽ കോൺഗ്രസിന് വലിയ മേൽകൈ ആണ് പ്രവചിച്ചിരുന്നത്.