കൊച്ചി : ഭാരതത്തിൽ ക്രൈസ്തവ സഭ സ്ഥാപിയ്ക്കുന്നതിന് അക്ഷീണം പ്രവർത്തിച്ച വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഗോവയിൽ ഉള്ള തിരുശേഷിപ്പ് DNA പരിശോധനയ്ക്ക് വിധേയമാക്കണം എന്നുള്ള ഗോവയിലെ RSS മുൻ യൂണിറ്റ് മേധാവി സുഭാഷ് വെലിങ്കറുടെ വിദ്വേഷ പ്രസ്താവനയിൽ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപെടുത്തി. RSS മേധാവി പ്രസ്താവന പിൻവലിച്ചു ഭാരതത്തിലെ ക്രൈസ്തവരോട് മാപ്പ് പറയണമെന്ന് KLCA ആവശ്യപ്പെട്ടു .
എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം ഉള്ള ഭരണഘടനയുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഇപ്രകാരം മത വിദ്വേഷം ഉണ്ടാകുന്ന പ്രസ്താവനകൾ നടത്തുന്ന നേതാക്കകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കണം എന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ KLCA സംസ്ഥാന സമിതി ആവശ്യപ്പെട്ടു. രാജ്യത്ത് ന്യുനപക്ഷ സമുദായമായ ക്രൈസ്തവവരുടെ നേരെ നിരന്തരം നടക്കുന്ന വിദ്വേഷ പ്രസ്താവനകളിൽ KLCA ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രാജ്യത്തെ മതേതരത്വത്തിന് ഭംഗം വരുന്ന ഒരു നടപടിയും ക്രൈസ്തവരുടെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും അത്തരം പ്രകോപനങ്ങളിൽ വീഴുന്നവരല്ല കേരളത്തിലെ ക്രൈസ്തവർ എന്നും കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ KLCA സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് , സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.