ടെൽ അവീവ്: ഇസ്രയേലിൽ ലെബനന് ആസ്ഥാനമായ സായുധസംഘം- ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് സംഘ നേതാവ് ഹസൻ നസ്റല്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ പരസ്പരം പോര്മുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും. ഇതുവരെയുണ്ടായതിൽ ഏറ്റവും കനത്ത ആക്രമണമാണ് ഹിസ്ബുള്ള ഞായറാഴ്ച ഇസ്രയേലിൽ നടത്തിയത്. സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തിൽ തൃപ്തനാണെന്നാണ് നസ്റല്ല പറഞ്ഞത്. ഞായറാഴ്ച പുലര്ച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങള്ക്ക് നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തി.
Trending
- ഗാസ പിടിച്ചെടുക്കാന് ഇസ്രയേല്
- കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം
- ഇന്ത്യ-ചൈന ബന്ധം : ഷാങ്ഹായി ഉച്ചകോടിക്കിടെ മോദി-ജിൻപിങ് ചർച്ച
- രണ്ട് വർഷത്തിനിടെ പേ വിഷബാധയേറ്റ് 49 പേർ മരിച്ചതായി സർക്കാർ
- 12-ാമത് നാഷണൽ ഡയറക്ടേഴ്സ് മീറ്റിങ്ങിന് തുടക്കം
- അഗ്നി 5 മിസൈൽ: പരീക്ഷണം വിജയകരം
- ബി ഈ സിയുടെ അന്തർദേശീയ സമ്മേളനം ലഖ്നൗവിൽ സമാപിച്ചു.
- ആദിവാസി മതപരിവർത്തന നിയമം നടപ്പിലാക്കാൻ ഛത്തീസ്ഗഢ് സർക്കാർ