ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുള്‍ ഇലക്ട്രിക് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് വിദേശത്തേയ്ക്ക് . യാത്ര സമയം 25 ശതമാനം മുതല്‍ 45 ശതമാനം വരെ ലഘൂകരിക്കാൻ കഴിയുന്ന വന്ദേഭാരതിന്റെ (ഐ.സി.എഫ്) രൂപ കല്‍പ്പനയും നിര്‍മാണവും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് . മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയുടെ സാങ്കേതിക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലും അതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനാണ് ട്രെയിനിന് വന്ദേ ഭാരത് എക്സ്പ്രസ് എന്ന പേര് നല്‍കിയത്.
വന്ദേ ഭാരതിന് കയറ്റുമതി സാദ്ധ്യതകളും വന്നിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട് . നിരവധി വിദേശ രാജ്യങ്ങൾ ഇതിനായി ഇന്ത്യയെ സമീപിച്ചിരിക്കുകയാണെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഹെവി എക്യുപ്മെൻ്റ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ (ബിഇഎംഎൽ) ഇതിനായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. മെട്രോ ട്രെയിനുകൾ കയറ്റുമതി ചെയ്ത് ആഗോളതലത്തിൽ വിപണി വിപുലീകരിക്കാനാണ് ശ്രമിക്കുന്നത്. മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ എന്നിവയാണ് പ്രത്യേകിച്ചും ലക്ഷ്യമിടുന്നത്.
പല രാജ്യങ്ങളും ഈ ട്രെയിനിനോട് താൽപര്യം പ്രകടിപ്പിച്ചതായി ബിഇഎംഎൽ ചെയർമാൻ ശന്തനു റോയ് പറഞ്ഞു. കയറ്റുമതി സംബന്ധിച്ചും , സാങ്കേതിക വിദ്യ കൈമാറ്റം സംബന്ധിച്ചുമൊക്കെയുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് റെയിൽ വേ വൃത്തങ്ങൾ പറയുന്നു .