തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ. എല്ലാ ഗവൺമെന്റ് ഉദ്യോഗസ്ഥരും അഞ്ചുദിവസത്തിൽ കുറയാതെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണം. നിർബന്ധമല്ലെങ്കിലും ഒരാളും വിട്ടുനിൽക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
സി.എം.ഡി.ആർ എഫിലേക്ക് നൽകുന്ന തുക സെപ്റ്റംബറിൽ വിതരണം ചെയ്യുന്ന ഓഗസ്റ്റ് മാസത്തെ ശമ്പളം മുതൽ കുറവ് ചെയ്യും. സമ്മത പത്രം ജീവനക്കാരിൽ നിന്ന് ഡി.ഡി.ഒമാർ സ്വീകരിക്കണം. ഈ തുകകൾ പ്രത്യേക ട്രഷറി അക്കൗണ്ടിലേക്ക് വരവ് ചെയ്യും.അഞ്ചുദിവസത്തെ വേതനം മൂന്ന് ഗഡുക്കളായി നൽകാം. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാളാണ് ഉത്തരവിറക്കിയത്.