കൊച്ചി: ചിങ്ങമാസം പൊന്നോണ മാസമാണ്. ചിങ്ങത്തിലെ തിരുവോണം നാളാണ് മലയാളികളുടെ സ്വന്തം ഓണമെത്തുന്നത്. മഹാബലിയുടെ ഓർമ്മകളും, വിളവെടുപ്പ് ആഘോഷങ്ങൾക്കുമായി ചിങ്ങം പിറന്നു കഴിഞ്ഞു. ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്.
ചിങ്ങം 1 എന്ന് കേൾക്കുമ്പോൾ കർഷക ദിനം എന്നത് തന്നെയാകും ഓരോ മലയാളിയുടെയും മനസ്സിലേക്ക് ആദ്യമെത്തുന്നത്. കേരളത്തിന്റെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യം ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ആശയങ്ങൾ പങ്കുവെക്കാനും നടപ്പിലാക്കാനുമുള്ള അവസരം കൂടിയാണ് ഈ ദിവസം.