തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മധ്യ വടക്കന്‍ ജില്ലകളില്‍ വരുന്ന അഞ്ച് ദിവസം കൂടി മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരളം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയാണ് മഴ ശക്തമാകാന്‍ കാരണം. മലയോര തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
Trending
- വിയറ്റ്നാമിൽ കഴിഞ്ഞവർഷം 41 നവ വൈദീകർ
- ഇറ്റാലിയൻ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യലായി സി. മേരി ബിജി ASSJM
- ഗാസയിലെ വെടിനിർത്തൽ; ചർച്ചയ്ക്ക് തയാറെന്ന് ഹമാസ്
- നിപ; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
- അൽ ഹിലാലിനെ 2-1ന് വീഴ്ത്തി ഫ്ലൂമിനൻസെ സെമിയിൽ
- വിധി കാത്ത് മുനമ്പം ജനത
- വാൻ ഹായ് കപ്പലിൽ വീണ്ടും തീപിടിത്തം;ഭീതി ഒഴിയുന്നില്ല
- ഗോൾഡൻ മെഡോസിന് ശിലാസ്ഥാപനം നടത്തി