ന്യൂഡൽഹി : മൂന്നാംവട്ടം അധികാരത്തിലേറി നരേന്ദ്ര മോദി. 72 അംഗ മന്ത്രിസഭയിൽ 61 മന്ത്രിസ്ഥാനങ്ങൾ ബിജെപി എടുത്തപ്പോൾ സഖ്യകക്ഷികൾക്ക് ലഭിച്ചത് 5 ക്യാബിനറ്റ് പദവി ഉൾപ്പെടെ 11 സ്ഥാനങ്ങൾ. ജെഡിയു, ടിഡിപി പാർട്ടികൾക്കും ലഭിച്ചത് ഓരോ ക്യാബിനറ്റ് പദവികൾ . സുരേഷ് ഗോപിക്ക് നൽകിയത് സഹമന്ത്രി സ്ഥാനം മാത്രം.കേരളത്തിൽ നിന്നും ജോർജ്ജ് കുര്യനും സഹമന്ത്രി ആയി . അർഹതപ്പെട്ട പദവികൾ ലഭിക്കാത്തത്തിൽ സഖ്യകക്ഷികൾക്ക് അതൃപ്തിയുണ്ട് . ക്യാബിനറ്റ് പദവി ലഭിക്കാഞ്ഞതോടെ മന്ത്രിസഭായുടെ ഭാഗമാകാതെ അജിത് പവാർ പക്ഷം മാറി നിൽക്കുന്നതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നുണ്ട് .
ക്ഷണിക്കപ്പെട്ട 8000ത്തോളം അതിഥികൾക്ക് മുന്നിൽ ആയിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. മോദിക്കൊപ്പം 71 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. 30ക്യാബീനറ്റ് മന്ത്രിമാർ. സ്വാതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ 5, 36സഹമന്ത്രിമാർ എന്നിങ്ങനെയാണ് കണക്ക്. മോദിക്ക് പിന്നാലെ രണ്ടാമനായി രാജ്നാദ് സിങ്ങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. നിർമല സീതാരാമൻ തന്നെയാണ് ഇത്തവണയും ക്യാബിനറ്റിൽ വനിതാ മുഖം.