വിവാദ പ്രസംഗവുമായി എം എം മണി വീണ്ടും
ഇടുക്കി: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ ഡീന്‍ കുര്യാക്കോസിനെയും മുന്‍ എംപി പി.ജെ. കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം നേതാവ് എം.എം. മണി രംഗത്ത് .
ഡീന്‍ കുര്യക്കോസ് ഷണ്ഡനാണെന്നും “ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു’ എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു മണിയുടെ പരിഹാസം.
ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജന് അനുസ്മരണ സമ്മേളനത്തിലായിരുന്നു മണിയുടെ വിവാദപ്രസംഗം.
കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ പെണ്ണ് പിടിയനാണെന്നും മണി അധിക്ഷേപിച്ചു. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരെന്നും ആകെയുള്ള സ്വദേശി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം,എം.എം.മണിയുടെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്. മണി നടത്തിയത് തെറിയഭിഷേകമാണെന്നും അത് നാടന്‍ പ്രയോഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഡീന്‍ പ്രതികരിച്ചു.