വയനാട്: സിദ്ധാര്‍ഥന്റെ മരണത്തെത്തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധത്തെത്തുടര്‍ന്ന് പൂക്കോട് വെറ്ററിനറി കോളജ് അടച്ചു. വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് കോളെജ് അടച്ചത്. ഈ മാസം 5 മുതല്‍ 10 വരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്നാണ് അക്കാദമിക് ഡയറക്ടര്‍ ഇറക്കിയ ഉത്തരവ്. പരീക്ഷകള്‍ മാറ്റിവച്ചു. ഓണ്‍ലൈന്‍ ക്ലാസിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം സിദ്ധാര്‍ഥന്റെ മരണത്തില്‍ ഹോസ്റ്റലിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സിദ്ധാര്ഥന് മര്ദനമേല്ക്കുമ്പോള് ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. മര്‍ദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ് തിങ്കളാഴ്ച മുതല്‍ സ്പെന്ഷന്.