പാലാരിവട്ടം:നാടക പഠനം കുട്ടികളുടെ വ്യക്തിത്വത്തെ ഗുണപരമായി സ്വാധീനിക്കുമെന്നും സർഗ്ഗാത്മക വ്യക്തികളാക്കി അവരെ മാറ്റുമെന്നും പ്രൊഫ.ചന്ദ്രദാസൻ പറഞ്ഞു.
കെ.സി.ബി.സി. മീഡിയ കമ്മീഷൻ സംഘടിപ്പിച്ച പഞ്ചദിന നാടക ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ഒ.സി. ഡയറക്ടർ റവ.ഫാ.തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ.സെബാസ്റ്റ്യൻ മിൽട്ടൺ, ക്യാമ്പ് ഡയറക്ടർ ഡോ.തോമസ് പനക്കളം, ബിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
ശില്പശാലയിൽ ഷേർളി സോമസുന്ദരം, വർഗീസ് പനക്കളം, ഡോ.തോമസ് പനക്കളം തുടങ്ങിയവർ ക്ലാസ്സ് എടുത്തു.
നാടക പഠനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലായി ടി.എം എബ്രഹാം, ഗിരീഷ് സോപാനം, അമൽരാജ് ദേവ് , ഡോ.തോമസ് പനക്കളം, പൗളി വിത്സൺ, എം.എസ് ശിവകുമാർ , ഡോ.സണ്ണി സെബാസ്റ്റ്യൻ, മിനോൺ ജോൺ ,സിജോ ആന്റണി , കരുൺ കെ. തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും.
ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ശില്പശാല.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

