പാലാരിവട്ടം: കെ.സി.ബി.സി. മീഡിയ കമ്മീഷൻ സംഘടിപ്പിക്കുന്ന അറുപതാമത് അഗോള സാമൂഹ്യ സമ്പർക്ക മാധ്യമ ദിനാചരണവും ചവിട്ടു നാടക ഫെസ്റ്റ് സമാപനവും പാലാരിവട്ടം പി.ഒ.സി യിൽ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റവ.ഡോ.ജേക്കബ് പ്രസാദ് അധ്യക്ഷത വഹിച്ചു. ലിയോ പാപ്പായുടെ മാധ്യമ ദിന സന്ദേശമായ മനുഷ്യമുഖവും ഗബ്ദവും സംരക്ഷിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് മുഖ്യപ്രഭാഷണം നടത്തി. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ.സെബാസ്റ്റ്യൻ മിൽട്ടൺ, എക്സിക്യൂട്ടീവ് അംഗം എഡിസൺ ജി വർഗീസ് .എന്നിവർ പ്രസംഗിച്ചു. തുടർന്ന് കൊച്ചിൻ ചവിട്ടുനാടക കളരിയുടെ ബൈബിൾ ചവിട്ട് നാടകം പൊന്തിയോസ് പീലാത്തോസ് അവതരിപ്പിച്ചു. മൂന്നുദിവസമായി നടന്നുവന്ന ചവിട്ടുനാടക ഫെസ്റ്റിന് ഇതോടെ സമാപനമായി.
Trending
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്

