കോട്ടയം :നസ്രാണി ഫാമിലി ഫ്രറ്റേണിറ്റി മീറ്റ്-2026 യുവദമ്പതീ സംഗമം ഉദ്ഘാടനം ചെയ്തു.മാതൃ-പിതൃ വേദി അതിരമ്പുഴ ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിലാണ് ഫാമിലി മീറ്റ് സംഘടിപ്പിച്ചത്.ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു.യുവദമ്പതികൾ സഭയുടെ ശക്തിയാണെന്നും,മാതാപിതാക്കൾ തമ്മിലുള്ള സ്നേഹം മക്കളുടെ ആത്മവിശ്വാസം വളർത്തുമെന്നും അങ്ങനെയുള്ള കുട്ടികൾ സഭയ്ക്കും സമൂഹത്തിനും അഭിമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിവ്യകാരുണ്യ ആരാധന, ഷെയറിംഗ്, സ്നേഹവിരുന്ന് എന്നിവ പരിപാടികളുടെ ഭാഗമായി നടത്തി. ഫൊറോന ഡയറക്ടർ ഫാ. അനിൽ കരിപ്പിങ്ങാപ്പുറം, സിസ്റ്റർ അമല എസ്എബിഎസ് എന്നിവർ പ്രസംഗിച്ചു. അതിരൂപതാ ഡയറക്ടർ ഫാ. ജോസഫ് പാറയ്ക്കൽ, ഫൊറോന ഭാരവാഹികളായ ജോസ് ജോസഫ്, ഷീന സിബി തുടങ്ങിയർ നേതൃത്വം നൽകി.

