കൊച്ചി :ക്രൈസ്തവർ വിശുദ്ധവാരത്തിലേക്ക് കടക്കുമ്പോൾ ഈസ്റ്റർ സന്ദേശവുമായി വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. യേശുവിന്റെ പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം ഉയർത്തെഴുന്നേറ്റത്തിന്റെ ഓർമ്മ പുതുക്കലാണ് ഈസ്റ്റർ.
ഈസ്റ്റർ എന്നും പ്രത്യയശയുടെ ഉന്നത സന്ദേശമാണ് നൽകുന്നത്. എല്ലാ തിന്മകളെയും പാപ വസ്ഥകളെയും പരാചയപ്പെടുത്തി, ജീവനിലേക്ക് ഉയർത്തെഴുന്നേറ്റ ക്രിസ്തു മരണത്തിനു മുകളിൽ ജീവന്റെ വിജയത്തെയാണ് ആഘോഷമാക്കുന്നത്. ഈ ലോക ജീവിതത്തിനു സമാപനം കുറിക്കുന്ന മരണത്തെപ്പോലും ഭയം കൂടാതെ നേരിടാൻ ഈസ്റ്റർ നമ്മെ ശക്തിപ്പെടുത്തുന്നു.
രാജ്യങ്ങൾ തമ്മിലുള്ള സകല പോരാട്ടങ്ങളും അവസാനിപ്പിക്കാനും അതുവഴി ലോകത്ത് സമാധാനം പുനർസ്ഥാപിക്കാനും ഈസ്റ്റർ ആചരണം നമ്മെ സഹായിക്കട്ടെ. ക്രിസ്തു നാഥന്റെ ഉയിർപ്പ് നമ്മെ ശക്തിപ്പെടുത്തട്ടെ എന്ന് ഈസ്റ്റർ സന്ദേശത്തിൽ അദ്ദേഹം ആശംസിച്ചു.

