ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ യേശുദേവന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ഓശാന ഞായർ വിപുലമായി ആഘോഷിച്ചു. രാവിലെ 7 മണിക്ക് ചെറുവണ്ണൂർ വെനെറിനി കോൺവെന്റിൽ നിന്നാരംഭിച്ച കുരുത്തോല പ്രദക്ഷിണത്തിനും, ദിവ്യബലിക്കും ഇടവക വികാരി ഫാ. ജിജു പള്ളിപ്പറമ്പിലും, സഹവികാരി ഫാ. യേശുദാസ് ആന്റണിയും കാർമികത്വം വഹിച്ചു. ശേഷം വീടുകളിൽ തയ്യാറാക്കിയ കൊഴുക്കട്ട അപ്പം വിതരണം ചെയ്തു. ചടങ്ങുകൾക്ക് വെനെറിനി സന്യാസിനി സഭയുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ട്രീസ ചാണ്ടി, പാരിഷ് കൌൺസിൽ സെക്രട്ടറി ബൈജു തോമസ് , ജോയിന്റ് സെക്രട്ടറി ജോസ് തെയ്യംതുരുത്തി, സംഘടനകളുടെ പ്രസിഡന്റുമാരായ മഞ്ജു ഫ്രാൻസിസ്സ് , എഡ്വിൻ പോൾ, ലൗലി മാപ്പാൽ, തുടങ്ങിയവർ നേതൃത്വം വഹിച്ചു.
Trending
- സമാധാനത്തിന്റെ സനാതന സന്ദേശമാണ് ഈസ്റ്റർ’: ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
- കോഴിക്കോട് കത്തീഡ്രലിൽ ഭക്തിനിർഭരമായ ഓശാന തിരുന്നാൾ
- ബിഷപ് ആംബ്രോസ് പുത്തൻവീട്ടിലിന്റെ ഈസ്റ്റർ സന്ദേശം…
- ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ, ഓശാന ഞായർ ആഘോഷിച്ചു
- ഇന്ന് കൊഴുക്കട്ട ശനി
- ലെയോ പാപ്പാ മൊണാക്കോയിൽ
- യൂത്ത്ക്രോസ്സ് പ്രയാണവും ഉറുകുന്ന് കുരിശുമല തീർത്ഥാടനവും
- എംഎസ് ധോണിക്ക് പരിക്ക്; സഞ്ജു സാംസൺ വിക്കറ്റ് കീപ്പിങ് ചുമതല വഹിക്കും.

