ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ജെ.ബി .കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് കെ എൽ സി എ ആലപ്പുഴ രൂപത ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.ആലപ്പുഴ രൂപതയിലെ വിവിധ ഇടവകകളിൽ പ്രവർത്തിക്കുന്ന കെ.എൽ.സി.എ യൂണിറ്റുകളിലെ അഞ്ചംഗങ്ങൾ വീതം അടങ്ങുന്ന പ്രതിനിധികൾ ഒത്തുചേർന്നാണ് ആലപ്പുഴയിൽ ഇന്ന് ജനറൽ കൗൺസിൽ നടത്തിയത് ജനറൽ കൗൺസിൽ ആലപ്പുഴ രൂപത മതബോധന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ശാസ്താം പറമ്പിൽ ഉൽഘാടനം ചെയ്തു
ഫാ.ജോസഫ് സോമിനിക് മുഖ്യവരണാധികാരിയായിരുന്നു KLCA സംസ്ഥാന പ്രസിഡൻ്റ് ഷെറി ജെ തോമസ് നിരീക്ഷകനുമായിരുന്നു.കെ എൽ സി എ യുടെ ആലപ്പുഴ രൂപത പ്രസിഡണ്ട് ആയിട്ട് പള്ളിത്തോട് ഇടവകാംഗമായ സന്തോഷ് കൊടിയനാട് തിരഞ്ഞെടുക്കപ്പെട്ടു.ജനറൽ സെക്രട്ടറിയായി .വാടക്കൽ ഇടവകാംഗമായ പി.ജി ജോൺ ബ്രിട്ടോയും,ട്രഷററായി പുന്നപ്ര ‘വിയാനി ഇടവക അംഗമായ തങ്കച്ചൻ തെക്കേപാലക്കലിനെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ട് മാരായി ശ്രീ വിഎസ് ജോസ് ,ഹെലൻ എൽദോവോസ് ,ജയൻ കുന്നേൽ,ബെൻസിലാൽ എന്നിവരെയും സെക്രട്ടറിമാരായി കുഞ്ഞുമോൻ ചേനപ്പറമ്പിൽ, സ്മിത മൈക്കിൾ ,എച്ച് എച്ച് സെബാസ്റ്റ്യൻ. ഫ്രാൻസിസ് എന്നിവരെയും തിരഞ്ഞെടുത്തു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സെൻസിലോ പി പി,വിക്ടർ പി എസ്, ബിജു ജോസി ,പാപ്പച്ചൻ,സോളമൻ പനക്കൽ, ജോസഫ് പറയകാട്ടിൽ,ജോയി, സാബു വി.തോമസ് ,റെക്സി ,മാക്സ്ൺഎന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

