കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ സാമൂഹികസേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ് – കോട്ടപ്പുറം)യുടെ ആഭിമുഖ്യത്തില്‍, എസ്.എച്ച്.ജി, പൂമൊട്ട്, സായംപ്രഭ തുടങ്ങിയ പ്രവര്‍ത്തനമേഖലകളില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിക്കുകയും കര്‍ഷകര്‍ക്ക് വിത്ത് വിതരണവും നടത്തി.
കൊടുങ്ങല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി.കെ. അരുണ്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കിഡ്സ് ഡയറക്ടര്‍ റവ. ഫാ നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ചാന്‍സിലര്‍ റവ. ഡോ. ഹെല്‍വസ്റ്റ് റോസാരിയോ മുഖ്യാതിഥിയായിരുന്നു. കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രൊഫ. ഡോ. ഷിമി ജി.ജെ കാര്‍ഷീകമേഖലയില്‍ ഉല്പ്പാദനക്ഷേമത വര്‍ദ്ധിപ്പിക്കുന്നതിനും, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുന്നതിനുമായി ക്ലാസുകള്‍ നയിക്കുകയും വിത്തുവിതരണോദ്ഘാടനം നടത്തുകയും ചെയ്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളര്‍ഷിപ്പ് കരസ്ഥമാക്കിയ കുമാരി അന്ന എലിസബേത്തിനെ ആദരിച്ചു. കിഡ്സ് അസോ. ഡയറക്ടര്‍ റവ. ഫാ. വിനു പീറ്റര്‍ പടമാട്ടുമ്മല്‍ സ്വാഗതവും റവ. ഫാ. നിഖില്‍ മുട്ടിക്കല്‍ നന്ദിയും പറഞ്ഞു.

