വത്തിക്കാൻ: കത്തോലിക്കാ സഭയുടെ തലവനെന്ന നിലയിൽ ഇറ്റലിക്ക് പുറത്തുള്ള തന്റെ ആദ്യ യാത്രയ്ക്കായി ലെയോ പതിനാലാമൻ, പാപ്പാ റോമിൽ നിന്ന് തുർക്കിയിലേക്ക് പുറപ്പെട്ടു. നിഖ്യാ കൗൺസിലിൻ്റ 1,700-ാം വാർഷികം ആഘോഷിക്കുന്നതിനായിട്ടാണ് പരിശുദ്ധ പിതാവ്, തുർക്കിയിലേക്ക് യാത്രയായിരിക്കുന്നത്.
തുടർന്ന് പാപ്പാ ലബനനിലേക്ക് പോകും. മാർപാപ്പയുടെ ആദ്യ വിദേശ യാത്രയെ ലോകമെമ്പാടും പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാവിലെ എട്ടുമണിയോടെ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലേക്ക് പുറപ്പെട്ടു.
അവിടെ വെച്ച് അദ്ദേഹം പ്രസിഡന്റ് തയ്യിപ് എർദോഗനെയും മറ്റു രാഷ്ട്രീയ നേതാക്കളെ അഭിസംബോധന ചെയ്യുകയും ചെയ്യും, തുർക്കിയിലെത്തുനന പാപ്പാ മിഡിൽ ഈസ്റ്റിൽ സമാധാനത്തിനായി അഭ്യർഥിക്കാനും ദീർഘകാലമായി വിഭജിക്കപ്പെട്ട ക്രൈസ്തവ സഭകൾക്കിടയിൽ, ഐക്യമുണ്ടാക്കാനും ഈ അവസരത്തിൽ ആഹ്വാനം ചെയ്യും.
ഫ്രാൻസിസ് പാപ്പാ തുർക്കി, ലെബനൻ എന്നിവ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ പോകാൻ കഴിഞ്ഞിരുന്നില്ല.

