നെടുമങ്ങാട് :കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) മൈലം(ഇറയാംകോട്) യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഇടവക വികാരി ഫാ പ്രദീപ് ആന്റോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കെ. എൽ. സി. എ മുൻ നെയ്യാറ്റിൻകര രൂപത വൈസ് പ്രസിഡന്റ് എസ്. ആർ. സന്തോഷ്, നെടുമങ്ങാട് സോണൽ പ്രസിഡന്റ് അരുൺഎ. ജി,യൂണിറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികളായ അനിത തോമസ്, മായമോൾ, അപർണ,ജയരാജ് വിൽഫ്രഡ്, എസ്. ആർ രാജേഷ്, ലിജി റോബിൻ എന്നിവർ നേതൃത്വം നൽകി.
എല്ലാമാസവും നാലാമത്തെ ഞായർ മെഡിക്കൽ ക്യാമ്പ് ഉണ്ടാവുമെന്ന് യൂണിറ്റ് പ്രസിഡന്റ് റോബിൻ ഫ്രാൻസിസ് അറിയിച്ചു.

