കൊച്ചി:വരാപ്പുഴ അതിരൂപത പാലാരിവട്ടം സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകാംഗം
അഞ്ജു റാണി ജോർജ് ബോട്ടണിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
പാലാരിവട്ടം നടുവിലവീട്ടിൽജോർജിന്റെ യും ജാൻസി യുടെയും മകളായ അഞ്ജു
കോയമ്പത്തൂരിലെ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് ബിരുദം നേടിയത്.
Cancer Biology യിൽ, ശരീരത്തിൽ iron കൂടുതൽ മൂലം ഉണ്ടാകുന്ന ലിവർ ക്യാൻസറിനെ പ്രതിരോധിക്കുവാൻ “തൊഴുകണി” എന്ന ചെടിയിൽ നിന്നും,സത്ത് എടുത്ത് എലികളിൽ പരീക്ഷണം നടത്തി വിജയിക്കുകയും, അതിനെപ്പറ്റിയുള്ള പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു.
ക്ലിനിക്കൽ ട്രയൽസിലും മറ്റ് എക്സ്പിരിമെന്റ്സ് നടത്തി,ഗവൺമെന്റിൽ നിന്നും അംഗീകാരം ലഭിച്ചാൽ ഈ പ്രോഡക്റ്റ് ഒരു മരുന്നായിട്ട് വിപണിയിൽ എത്തിക്കാം.
ഇടവകവികാരി റവ.ഫാ. ജോജി കുത്തുകാട്ട്ഡോ.അഞ്ജു റാണി ജോർജിനു
ഇടവകയുടെ ഉപഹാരം സമ്മാനിച്ചു.

