കണ്ണൂർ: ബക്കളം ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ബി ആർ ജെ അസ്സോയിയേറ്റ്സ് LLP, പരിയാരം മെഡിക്കൽകോളേജിനു എതിർഭാഗത്തുള്ള കോൾപിംഗ് ബിൽഡിങ്ങിൽ ബി ആർ ജെ ഇവെന്റ്സ് എന്ന ഒരു പുതിയ സേവനമേഖല കൂടി ആരംഭിച്ചു .
ട്രാവൽ & ടൂറിസവുമായി ബന്ധപ്പെട്ട് എല്ലാവിധ ടിക്കററ് ബുക്കിംഗ്, തീർത്ഥയാത്ര, ടൂർ പക്കേജുകൾ, പാർസൽ സർവീസ്, ജനസേവന സൗകര്യങ്ങൾ തുടങ്ങിയവയോടൊപ്പം, മൃതസംസ്കാരത്തിന് കൊണ്ടുപോകുവാനുള്ള ആംബുലൻസ്, മൃതസംസ്കാര പെട്ടികൾ, മൊബൈൽ മോർച്ചറികൾ എന്നിവയും ലഭ്യമാക്കുന്നു.
ഈ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കയ്റോസ് ഡയറക്ടർ ഫാ. ജോർജ്ജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ, കണ്ണൂർ രൂപതാ സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി നിർവഹിച്ചു. ചടങ്ങിൽ, ഫൊറോന വികാരിമാർ, വിവിധ ഇടവകകളിലെ വികാരിമാർ, കയ്റോസ് സ്റ്റാഫ് അംഗങ്ങൾ, സാമൂഹ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
കർ എന്നിവർ പങ്കെടുത്തു.

