വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ പാപ്പയ്ക്ക് അറേബ്യന്‍ കുതിരയെ സമ്മാനിച്ച് പോളിഷ് ഫാം ഉടമ. പോളണ്ടിലെ കൊഒബ്രെസെഗ് ബുഡിസ്റ്റോവോയിലുള്ള മിചാൽസ്കി സ്റ്റഡ് ഫാം ഉടമ ആന്ദ്രെ മിചാൽസ്കിയാണ് വെളുത്ത അറേബ്യൻ കുതിരയെ ഇന്നലെ പാപ്പയ്ക്കു സമ്മാനമായി നൽകിയത്.
പാപ്പ പെറുവിൽ മിഷ്ണറിയായിരിക്കെ കുതിരപ്പുറത്തു കയറി നിൽക്കുന്ന ചിത്രം കണ്ടതോടെ അത്തരമൊരു കുതിരയെ സമ്മാനിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മിചാൽസ്കി പറഞ്ഞു.
പാപ്പയുടെ വസ്ത്രത്തോട് സാമ്യം പുലർത്താനാണു വെളുത്ത കുതിരയെ തന്നെ സമ്മാനത്തിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭംഗിക്കൊണ്ടും പൊരുത്തപ്പെടാനുള്ള ശ്രദ്ധേയമായ കഴിവുക്കൊണ്ടും ലോകത്തിലെ തന്നെ ഏറ്റവും ആകര്‍ഷണമുള്ള കുതിര ഇനങ്ങളിൽ ഒന്നാണ് അറേബ്യന്‍ കുതിര. കുതിരയെ ചേര്‍ത്തുപിടിച്ചുള്ള ലെയോ പാപ്പയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഇന്നലെ ശ്രദ്ധ നേടിയിരിന്നു. കഴിഞ്ഞമാസം ഇലക്ട്രിക് കാറും വെള്ള ബൈക്കും മാർപാപ്പയ്ക്ക സമ്മാനമായി ലഭിച്ചിരുന്നു.