കൊച്ചി: വൈറ്റില, തൈക്കൂടം ദേവാലയത്തിൽ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ലെയിറ്റി കമ്മീഷന്റെ നേതൃത്വത്തിൽ പ്രശസ്ത സാഹിത്യകാരനും തൈക്കൂടം ഇടവക അംഗവുമായ ശ്രീ. ജോസഫ് വൈറ്റിലയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച അഖില കേരള ചെറുകഥ മത്സരത്തിൽ ഏറ്റവും നല്ല കൃതിയായി കോഴിക്കോട് സ്വദേശി വിമീഷ് മണിയൂരിന്റെ “മോനിയാ ലല്ല” തെരഞ്ഞെടുക്കപ്പെടുകയും , പ്രശസ്തി പത്രവും,10000 രൂപയും, മെമെന്റോയും സുപ്രസിദ്ധ സിനിമ സംവിധായകനും, കഥാകൃത്തുമായ ശ്രീ വിനയൻ ജോസഫ് വൈറ്റിലയുടെ പ്രിയ പത്നി എലിസബത്ത് ജോസഫിന്റെ സാന്നിധ്യത്തിൽ പള്ളി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് സമർപ്പിച്ചു.
ഷെവലിയാർ ഡോ.പ്രീമൂസ് പെരിഞ്ചേരി, സി.രാധാകൃഷ്ണൻ, ജോസ് പനച്ചിപ്പുറം ,കലൂർ ജോസഫ് എന്നിവർ അടങ്ങുന്ന ജഡ്ജിങ് കമ്മിറ്റി മുന്നൂറിൽ പരം കൃതികളിൽ നിന്നാണ് പുരസ്കാരകനെ തെരഞ്ഞെടുത്തത്.ചടങ്ങിൽ വരാപ്പുഴ അതിരൂപത ചാൻസിലർ വെരി.റവ ഫാ.എബിജിൻ അറക്കൽ ലെയിറ്റി കമ്മീഷൻ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ, ജനറൽ കൺവീനർ നെൽസൺ തിരുനിലത്ത്, കൺവീനർമാരായ ബേബി കൊച്ചുവീട്ടിൽ, എം എ ജോളി ,എൽജു അടിച്ചിയിൽ ,യേശുദാസ് വേണാട്ട് , ‘സേവിയർ.പി ആൻറണി ,ജോഷി പള്ളൻ, സെക്രട്ടറി സോണിയ ബിനു എന്നിവർ പങ്കെടുത്തു സംസാരിച്ചു.