ടെൽ അവീവ്: ഗാസയിലേക്ക് സഹായവുമായി പോയ സുമുദ് ഫ്ളോട്ടില കപ്പലുകൾ ഇസ്രയേൽ ഉപരോധം ലംഘിച്ചതിന് പിടികൂടിയ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെ വിട്ടയച്ചതായി ഇസ്രയേൽ അധികൃതർ അറിയിച്ചു.
ഗ്രെറ്റയോടൊപ്പം കസ്റ്റഡിയിലെടുത്ത 170 ആക്ടിവിസ്റ്റുകളെയും നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഗ്രീസ്, സ്ലോവാക്യ എന്നിവിടങ്ങളിലേക്കാണ് ഇവരെ തെക്കൻ ഇസ്രയേലിലെ റമോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറഞ്ഞയച്ചത്.
ഗാസയിലേക്ക് സഹായമെത്തിക്കാൻ ശ്രമിച്ച ആക്ടിവിസ്റ്റുകളോട് ഇസ്രയേൽ സേന ക്രൂരമായി പെരുമാറിയെന്ന് വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു.അതേസമയം പിടികൂടിയവരുടെ നിയമപരമായ എല്ലാ അവകാശങ്ങളും മാനിച്ചുവെന്നും ആക്ടിവിസ്റ്റുകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത നുണകൾ പ്രചരിപ്പിക്കുകയാണെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.