വത്തിക്കാൻ: മെത്രാന്മാർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായും, ലാറ്റിനമേരിക്കൻ സഭയുടെ പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റായും ആർച്ചുബിഷപ്പ് ഫിലിപ്പോ യന്നോനെയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. സെപ്റ്റംബർ മാസം ഇരുപത്തിയാറാം തീയതിയാണ് പുതിയ നിയമനം നടന്നത്.മെത്രാന്മാർക്കു വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ തലവനായിരുന്ന, കർദിനാൾ റോബർട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമൻ പാപ്പായായി പത്രോസിനടുത്ത ശുശ്രൂഷയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ്, നിയമനിർമ്മാണ പാഠങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായിരുന്ന ആർച്ചുബിഷപ്പ് ഫിലിപ്പോ യന്നോനെയെ ഡിക്കസ്റ്ററിയുടെ പുതിയ തലവനായി നിയോഗിക്കുന്നത്. 2025 ഒക്ടോബർ 15 ന് അദ്ദേഹം തന്റെ ചുമതലകൾ ഏറ്റെടുക്കും.അതേസമയം ഡിക്കസ്റ്ററിയുടെ കാര്യദർശിയായി അടുത്ത അഞ്ചു വർഷത്തേക്ക് ഇൽസോൺ ഡി ജെസുസ് മൊന്തനാരിയെയും പാപ്പാ നിയമിച്ചു. ഉപകാര്യദർശിയായി, അടുത്ത അഞ്ചു വർഷത്തേക്ക്, മോൺസിഞ്ഞോർ ഇവാൻ കോവാക്കിയെയും ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.
Trending
- കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു
- ഹിജാബ് വിവാദം:‘സ്കൂള്‍ നിയമം അനുസരിക്കുമെന്ന് വിദ്യാര്‍ഥിനിയുടെ പിതാവ്’
- ധന്യ മദർ ഏലീശ്വായുടെ തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു
- മുനമ്പം: ഭൂമിയിലെ റവന്യൂ അവകാശങ്ങൽ പുനസ്ഥാപിക്കണം – സി. എസ്. എസ്.
- പള്ളുരുത്തി സ്കൂളിന് അനുകൂലമായി കോടതിയുടെ മുൻകാല വിധികൾ
- ഒ ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
- നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരൻ
- രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും