ഉറിയും ചിരിക്കും / കെ ജെ സാബു
xന്റെ പ്രിയസുഹൃത്തിനെ നിരീക്ഷിച്ചാൽ മതി y യുടെ ‘കൊണവതിയാരം’ അറിയാൻ .ലോകം ഏറ്റവും വെറുക്കുന്ന ഡൊണൾഡ് ട്രംപ് ആണ് നരേന്ദ്രമോദിയുടെ ‘മൈ പ്രണ്ട്’. എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. “പ്രിയ സുഹൃത്ത് നരേന്ദ്ര’ എന്നാണ് വീഡിയോ സന്ദേശത്തിൽ മോദിയെ അഭിസംബോധന ചെയ്യുന്നത്.
“പ്രധാനമന്ത്രി മോദി, എന്റെ നല്ല സുഹൃത്ത് നരേന്ദ്ര, നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു. ജീവിതത്തിൽ ഇന്ത്യയ്ക്കുവേണ്ടി നിങ്ങൾ വളരെയധികം നേട്ടങ്ങൾ കൈവരിച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൗഹൃദത്തിൽ നാം ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ നേടിയിട്ടുണ്ട്. നമ്മുടെ പങ്കാളിത്തത്തെയും സൗഹൃദത്തെയും കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയട്ടെ. നിങ്ങളെ ഉടൻ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ജന്മദിനാശംസകൾ, എന്റെ സുഹൃത്തേ’ – നെതന്യാഹു പറഞ്ഞു.
നേരത്തെ, യുഎസ് പ്രസിഡന്റ് മോദിയെ നേരിട്ട് വിളിച്ച് ജന്മദിനാശംസ അറിയിച്ചിരുന്നു.
ഗുജറാത്തിലെ മനുഷ്യരെ തമ്മിലടിപ്പിച്ചും കൊന്നും വിജയക്കൊടിപാറിച്ച് കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ആൾ നാളിതുവരെ കാട്ടിക്കൂട്ടിയ മനുഷ്യവിരുദ്ധമായ നിലപാടുകളും കള്ളം കൊണ്ട് പണിതുയർത്തിയ ‘നമോ മോദി ‘പ്രതിശ്ചായയും നെതന്യാഹുവിന്റെയും ഡൊണാൾഡ് ട്രമ്പിന്റെയും മുന്നിൽ ഒന്നുമല്ല .അതിന് കാരണം മോദിക്ക് ,സംഘപരിവാറിന് അത്രടം വരെ പോകാൻ ഇന്ത്യയിൽ ആവില്ല .
ഇപ്പോൾ ഗാസയിൽ അവസാന കുഞ്ഞിനേയും കൊന്നൊടുക്കാൻ നെതന്യാഹുവും പിന്നിൽ ട്രംപും തുനിഞ്ഞിറങ്ങുമ്പോൾ ,ലോകം തരിച്ചുനിൽക്കുംപോൾ ലോകത്തെ ഒരുകാലത്തെ സർവ്വസമ്മതമായ ഇന്ത്യ എന്ന രാജ്യത്തെ പ്രധാന മന്ത്രി അവരുടെ കൂടെയാണ് എന്നത് നമ്മളെ ലജ്ജിപ്പിക്കേണ്ടതല്ലേ .