ഇന്ന് ഉത്രാടം.ഓണപ്പാട്ടുകളുടെ ഈരടികൾ നാട്ടിലും മനസ്സിലും നിറയുന്ന ഗൃഹാതുരതയുടെ നാൾ .
നാളെയാണ് പൊൻതിരുവോണം .അവസാനവട്ട ഓട്ടത്തിലാണ് മലയാളി .പൂക്കളും പച്ചക്കറികളും ഓണപ്പുടവയും വിട്ടുപോയതൊന്നൊന്നായി ഓർത്തെടുക്കാനും ചന്തയിൽ പോയി വാങ്ങുവാനും രാത്രി വൈകുവോളമുള്ള പാച്ചിൽ .
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അനുഭവിക്കുന്ന സമൃദ്ധിയുടെ ദിവസമായിരുന്നു പണ്ടുകാലത്തെ ഓണം . നാട് ചുരുങ്ങി വരുകയും പട്ടണങ്ങളെ അനുകരിച്ച് വീടുകള്‍ പെരുകുകയും ചെയ്യുന്ന കാലത്ത് ഭൂരിഭാഗം മലയാളിക്കും ഉപ്പേരി വറുപ്പും ഇല്ല; മറ്റു വറപൊരികളൊന്നുമില്ലാതായിട്ടുണ്ട് .
പാക്കറ്റിലാണ് ഓണം. ഭക്ഷണം തയ്യാറാക്കി വില്‍ക്കുന്ന കാറ്ററിങ് യൂണിറ്റുകൾ സജീവമാണ് . സത്യത്തിൽ അവര്‍ക്കാണ് ഉത്രാടപാച്ചില്‍. നാം ഭക്ഷണത്തിനായി നമ്മള് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പരീക്ഷിക്കുകയാണ്. എങ്കിലും ഒരു മൂളിപ്പാട്ട് ,ഉത്രാടപ്പൂനിലാവേ….മൂളിനടക്കാത്ത മലയാളിയുണ്ടാകുമോ …