കാബുൾ: ഭൂകമ്പം തകർത്തെറിഞ്ഞ അഫ്ഗാനിസ്ഥാനിലേക്ക് സഹായവുമായി ഇന്ത്യ. മരുന്നും ഭക്ഷണവും ഉൾപ്പെടെ 21 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് അയച്ചിരിക്കുന്നത്.
ദുരന്തത്തിൽ 1,400ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 2,500ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ഞായറാഴ്ച രാത്രി 11.47-ഓടെയാണ് റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
ഇന്നലെയും റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. വടക്കുകിഴക്കൻ അഫ്ഗാനിലായിരുന്നു ഭൂചലനം.
ജലാലാബാദ് നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചിരുന്നു.