വരാപ്പുഴ :കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 31-ാം തീയതി ഞായറാഴ്ച്ച വൈകിട്ട് 2.30ന് ചാത്യാത്ത് പി.ജെ. ആന്റണി മെമ്മോറിയൽ ക്രിക്കറ്റ് മൈതാനത്തിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ വരാപ്പുഴ അതിരൂപത വൈദികരും,കർമ്മലീത്ത വൈദികരും പങ്കാളികളായി.
മത്സരത്തിൽ ‘വരാപ്പോളിയൻസ്’ ടീം, മഞ്ഞുമ്മൽ ഫാദേഴ്സ് ടീമിനെ പരാജയപ്പെടുത്തി വിജയികളായി.
മത്സര ഉദ്ഘാടനം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ലഹരി വിരുദ്ധ സന്ദേശം നൽകി കൊണ്ട് നിർവഹിച്ചു. ഐ.സി.വൈ.എം മുൻ പ്രസിഡൻ്റ് അഡ്വ. ആൻ്റണി ജൂഡി ഉദ്ഘാടന ചടങ്ങിൽ സന്നിഹിതനായി.
വിജയികളായ വരാപ്പോളിയൻസ് ടീമിന് ട്രോഫി കലൂർ മേഖല യുവജന കോർഡിനേറ്റർ ആയ ഫാ. റെനിൽ തോമസ് ഇട്ടിക്കുന്നത്തും കെ.സി.വൈ.എം കലൂർ മേഖല പ്രസിഡൻ്റ് അമൽ ജോർജും ചേർന്ന് കൈമാറി. രണ്ടാം സ്ഥാനം നേടിയ മഞ്ഞുമ്മൽ ഫാദേഴ്സ് ടീമിന് ട്രോഫി കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റ് പ്രസിഡൻ്റ് അലൻ ആൻ്റണി കൈമാറി.
വ്യക്തിഗത പുരസ്കാരങ്ങൾ:
- ബെസ്റ്റ് ബാറ്റ്സ്മാൻ: ഫാ. ജിനോ ജോർജ് കടുങ്ങാംപറമ്പിൽ (വരാപ്പോളിയൻസ്)
- ബെസ്റ്റ് ബൗളർ: ഫാ. ആൻസൻ ആൻ്റണി (മഞ്ഞുമ്മൽ ഫാദേഴ്സ്)
- ബെസ്റ്റ് ഫീൽഡർ: ഫാ. എബിജിൻ അറക്കൽ (വരാപ്പോളിയൻസ്)
കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റ് ജോയിന്റ് സെക്രട്ടറി ആൻ മേരി തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു.
സമ്മാനദാന ചടങ്ങിൽ കലൂർ മേഖല പ്രസിഡൻ്റ് അമൽ ജോർജ്, യൂണിറ്റ് ആനിമേറ്റർ സി. താര ബെൻ, യൂണിറ്റ് പ്രസിഡൻ്റ് അലൻ ആൻ്റണി, സെക്രട്ടറി അന്ന തെരേസ ഷാരോൺ, ട്രഷറർ അമല ജോർജ്, എക്സിക്യൂട്ടീവ് അംഗങ്ങൾ, മറ്റു യൂണിറ്റ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.