അബൂജ : നൈജീരിയയിൽ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. 40-ലധികം പേര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ബോട്ടിൽ 50-ലധികം യാത്രക്കാരുണ്ടായിരുന്നു. പത്ത് പേർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ സൊകോട്ടോയിലാണ് അപകടം.
ഗൊറോണിയോയിലെ മാര്‍ക്കറ്റിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത് .ഇവിടെ ബോട്ടുകളാണ് പ്രധാന യാത്രാമാർഗം. ഇടക്കിടെ അപകടമുണ്ടാകാറുണ്ട്.
മഴക്കാലത്ത് നൈജീരിയയില്‍ ബോട്ടപകടങ്ങള്‍ പതിവാണ്. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ് മഴക്കാലം . നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകുന്നതും പതിവാണ് . കഴിഞ്ഞ ഓഗസ്റ്റിൽ സൊകോട്ടോ സംസ്ഥാനത്ത് സമാന അപകടമുണ്ടായിരുന്നു. അന്ന് 16 കര്‍ഷകരാണ് മരിച്ചത്.കഴിഞ്ഞ മാസം, വടക്കന്‍- മധ്യ നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്ത് 100-ഓളം യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 13 പേര് മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു