വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എന്നവാങ്ങുന്നതിനെ ചൊല്ലി ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ 50 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് നീക്കം ഇന്ത്യയുടെ കയറ്റുമതിയുടെ 55 ശതമാനത്തെ ബാധിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് വീണ്ടും 25 ശതമാനം അധിക തീരുവ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത് .
തുണിത്തരങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, തുകൽ തുടങ്ങിയ മേഖലകളെയാണ് ഇത് പ്രധാനമായും ബാധിക്കാൻ സാധ്യതയുള്ളത്. ഈ നടപടി ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയാണെന്നും യുഎസ് വിപണിയിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 55 ശതമാനത്തെ നേരിട്ട് ബാധിച്ചെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് ഡിജി അജയ് സഹായ് നിരീക്ഷിച്ചു.
ഇത് കയറ്റുമതിക്കാർക്ക് ദീർഘകാല ഇടപാടുകാരെ നഷ്ടപ്പെടുത്താനിടയാക്കുമെന്നും ആഭ്യന്തര കയറ്റുമതിക്കാർക്ക് മറ്റ് വിപണികൾ തേടേണ്ടിവരുമെന്നും അജയ് സഹായ് പറയുന്നു .