വൈപ്പിൻ : ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വാടേൽ സെന്റ് ജോർജ് ഇടവകയും സഞ്ഞോപുരം ഇടവകയും ചേർന്ന് സംയുക്തമായി പ്രതിഷേധ സംഗമം നടത്തി .
വാടേൽ സെന്റ് ജോർജ് ഇടവകയിൽ വച്ച് ഫാദർ ജിക്സൺ ജോണി ചേരിയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സെന്റ് ജോർജ് ഇടവകയിൽ നിന്നും ഇടവകയിലേക്ക് പ്രതിഷേധ ജാഥ നടത്തി ഫാദർ ജെയിംസ്, ഷൈജു ആന്റണി, അലോഷ്യസ് P. R., ഫാദർ ഡെന്നി മാത്യു പെരിങ്ങാട്ട് എന്നിവർ സംസാരിച്ചു.