മാലി: യുകെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിമാലദ്വീപിലേക്ക് തിരിച്ചു. നാളെ നടക്കുന്ന മാലദ്വീപിലെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ നരേന്ദ്ര മോദിയാണ് വിശിഷ്ടാതിഥി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണമനുസരിച്ചാണ് മോദി മാലദ്വീപിലെത്തുന്നത്.
ഇന്നും നാളെയും മോദി മാലദ്വീപിൽ ചെലവിടും. മുഹമ്മദ് മുയിസു അധികാരത്തിലേറിയതിന് പിന്നാലെ ഇന്ത്യ – മാലദ്വീപ് ബന്ധം വഷളായിരുന്നു. പിന്നീട് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള നിർണായക ചർച്ചകൾ സന്ദർശനത്തിനിടെ നടക്കും.