കണ്ണൂർ : ലത്തീൻ കത്തോലിക്കരുടെ താൽപര്യങ്ങൾ അവഗണിക്കപ്പെടുന്ന വർത്തമാന കാലഘട്ടത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ആനുകൂല്യങ്ങൾ നേടിയെടുവാൻ സാധിക്കുകയുള്ളുവെന്നും സമുദായ ശാക്തീകരണ ശ്രമങ്ങൾ പരമപ്രധാനമാണെന്നും കണ്ണൂർ രൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ ഡെന്നീസ് കുറുപ്പശ്ശേരി.
കേരള ലാറ്റിൻ അസോസിയേഷൻ (കെ.എൽ.സി.എ) കണ്ണൂർ രൂപതതല അംഗത്വ കാംപെയിൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയാായിരുന്നു അദ്ദേഹം. ആകെയുള്ള പ്രതീക്ഷ ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടാണ്. എന്നാൽ ആ റിപ്പോർട്ട് യഥാവിധി പുറത്തു വരികയോ നടപ്പാക്കുകയോ ചെയ്തിിട്ടില്ല. കുറെ കാര്യങ്ങൾ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന സർക്കാർ എന്ത് നടപ്പിലാക്കിയെന്ന് പറയുന്ന ധവളപ്പാത്രം പുറത്തിിറക്കാൻ തയ്യാറാവണം.
കെ.എൽ.സി.എ രൂപത പ്രസിഡണ്ട് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു
രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ , കെ.എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി, മുൻ സംസ്ഥാന പ്രസിഡണ്ട് ആൻ്റണി നെറോണ , കെ.എൽ.സി.ഡബ്യു.എ സംസ്ഥാന പ്രസിഡണ്ട് ഷെർളി സ്റ്റാൻലി,
സംസ്ഥാന സെക്രട്ടറി ജോൺ ബാബു , രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, രൂപത ട്രഷറർ ക്രിസ്റ്റഫർ കല്ലറക്കൽ, സി.എൽ.സി. രൂപത പ്രസിഡണ്ട് ഡിയോൺ ആൻ്റണി, കെ.എൽ.സി.എ രൂപത ഭാരവാഹികളായ എലിസബത്ത് കുന്നോത്ത്, കെ.എച്ച് ജോൺ, ഫ്രാൻസിസ് അലക്സ്, ബർണാർഡ് താവം,സ്റ്റെഫാൻ ബെഞ്ചമിൻ എന്നിവർ സംസാരിച്ചു.