വത്തിക്കാൻ: ഗാസയിൽ ഉടൻ യുദ്ധവിരാമം പ്രഖ്യാപിക്കണം എന്ന് ലിയോ പതിനാലാമൻ പാപ്പ ഞായറാഴ്ച വീണ്ടും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും പൗരന്മാരെ സംരക്ഷിക്കാനുള്ള കടമകളും മാനിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. “ഈ യുദ്ധത്തിലെ ക്രൂരതകൾക്ക് ഉടൻ അവസാനമുണ്ടാകണമെന്നും, ഈ സംഘർഷത്തിന് ശാന്തമായ ഒരു പരിഹാരമുണ്ടാകണമെന്നും ഞാൻ വീണ്ടും ആഹ്വാനം ചെയ്യുന്നു ” എന്ന് പാപ്പ പ്രഖ്യാപിക്കുകയായിരുന്നു. ഗാസയിൽ നടക്കുന്ന ഇസ്രായേലിൻ്റെ ആക്രമണം മൂലം നിരവധി പേർ കൊല്ലപ്പെട്ടതിലും നിരവധി പേരുടെ ജീവന് അത് ഭീഷണിയായതിലും പാപ്പ ഗാഢമായ ദുഃഖം അനുഭവിക്കുന്നു എന്നും വെളിപ്പെടുത്തുകയുണ്ടായി. ഞായറാഴ്ചത്തെ പ്രാര്ത്ഥനയ്ക്ക് ശേഷമായിരുന്നു ഗാസയിലെ ആക്രമണങ്ങളെ അഭിസംബോധന ചെയ്ത് പാപ്പ സംസാരിക്കുകയുണ്ടായത്.
Trending
- വി എസിന്റെ വിയോഗം: നാളെ സംസ്ഥാനത്ത് പൊതു അവധി
- അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്വലിച്ചു
- യുദ്ധവിരാമം വീണ്ടും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പ
- മൂലംമ്പിള്ളി പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും-ജില്ലാ കളക്ടർ
- വി എസ്: പൊതുദർശനം നാളെ
- വെള്ളാപ്പള്ളിയുടെ വിവാദ പരാമർശത്തെ കെ സി എഫ് അപലപിച്ചു
- ലഹരിക്കെതിരെ ക്യാമ്പയിനുമായി കൂട്ടുകാട് യുവജനങ്ങൾ
- വി എസ് അച്യുതാനന്ദൻ വിട പറഞ്ഞു