കൊടുങ്ങല്ലൂർ : കോട്ടപ്പുറം രൂപതയുടെ സാമൂഹ്യശൂശ്രൂഷ സമിതികളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കോട്ടപ്പുറം കിഡ്സില്വെച്ച് സാമൂഹ്യശുശ്രൂഷ സമിതി കണ്‍വീനര്‍മാര്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു.
സെമിനാറിന്റെ ഉദ്ഘാടനം കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അബ്രോസ് പുത്തന്‍വീട്ടില്‍ നിര്‍വ്വഹിച്ചു. കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ അഡ്വ. ഷെറി തോമസ് സെമിനാറിന് നേതൃത്വം നല്കി.
കിഡ്സ് അസി. ഡയറക്ടര്‍ ഫാ. എബ്നേസര്‍ ആന്റണി കാട്ടിപ്പറമ്പില്‍ കിഡ്സിന്റെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളെ കുറിച്ചു സംസാരിച്ചു. കിഡ്സ് കോ-ഓഡിനേറ്റര്‍ സി. ഷൈനിമോള് സ്വാഗതവും കോ-ഓഡിനേറ്റര്‍ ശ്രിമതി ഗ്രേയ്സി ജോയ് നന്ദിയും പറഞ്ഞു. വിവിധ ഇടവകകളില്‍നിന്നുമായി സാമൂഹ്യ ശുശ്രൂഷ സമിതി കൺവീനർമാരും കിഡ്സ് ആനിമേറ്റസും, സ്റ്റാഫും സെമിനാറിൽ പങ്കെടുത്തു.