തോപ്പുംപടി: കണ്ണമാലി മുതൽ മാനാശ്ശേരി വരെ ടെട്രോപോഡ് കടൽഭിത്തി നിർമ്മിച്ച് തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തീരജനതയ്ക്കായി ഉപവാസ സമരം നടത്തിയ വൈദീകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തോപ്പുംപടിയിൽ കെ എൽ സി ഡബ്ല്യു എ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.
കേരള റീജിയൻ വിമൻ കമ്മീഷൻ സെക്രട്ടറി സി. നിരഞ്ചന സി എസ് ടി ഉൽഘാടനം ചെയ്തു. കെ എൽ സി ഡബ്ല്യുഎ സംസ്ഥാന പ്രസിഡണ്ട് ഷെർളി സ്റ്റാൻലി അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി മെറ്റിൽഡ മൈക്കിൾ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഗ്ലാഡിസ് തമ്പി, കർമ്മലി സ്റ്റീഫൻ, ശോഭ ആൻ്റണി, സി.സി. പുഷ്പി, സോഫി രാജു എന്നിവർ സംസാരിച്ചു