കൊച്ചി :ജീവനാദത്തിന്റെ സർക്കുലേഷന്‍ വേണ്ടി കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി മുന്നിട്ടിറങ്ങുമ്പോൾ, കേരളത്തിലെ എല്ലാ ലത്തീൻ രൂപതകളിലെയും കെ.സി.വൈ.എം. രൂപത സമിതികളുമായി സഹകരിച്ചുകൊണ്ട് *”ജീവനാദം യുവനാദം”* ക്യാമ്പയിൻ ആരംഭം കുറിക്കുകയാണ്.
കേരളത്തിലെ എല്ലാ ലത്തീൻ കത്തോലിക്ക ഇടവകകളിലെയും ബി.സി.സി. യൂണിറ്റുകളിൽ നിന്നും ഒരു ജീവനാദം എങ്കിലും ഒരു വർഷത്തെ വരിസംഖ്യ നൽകി സബ്സ്ക്രൈബ് ചെയ്തു ഈ പദ്ധതിയെ വിജയിപ്പിക്കേണ്ടതാണ്.
_”ജീവനാദം ഇനിയും തുടരും ബ്രോ”_*”ജീവനാദം”* വരിക്കാരാവുക. വായിക്കുക, പങ്കുവെക്കുക. നമ്മുടെ അവകാശങ്ങൾക്കായുള്ള അറിവിന്റെയും ആശയവിനിമയത്തിന്റെയും വഴി തുറക്കൂ. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി