കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിൻ്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിൻ്റെ അനുസ്മരണ യോഗം കെ. സി. വൈ. എം കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിൻ്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിൻ്റെ അനുസ്മരണ യോഗം കെ. സി. വൈ. എം കൊച്ചി രൂപത സംഘടിപ്പിച്ചു.
കെ. ആർ.എൽ.സി.ബി.സി യുവജന കമ്മീഷൻ സെക്രട്ടറി ഫാ. അനൂപ് ആൻ്റൺ OSJ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
കെ. സി. വൈ. എം കൊച്ചി രൂപത പ്രസിഡൻ്റ് ഡാനിയ ആൻ്റണി അധ്യക്ഷത വഹിച്ചു. കെ. സി. വൈ. എം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി ആമുഖ പ്രഭാഷണം നടത്തി. കേരള ലത്തീന്‍ സഭയുടെ മുഖപത്രമായ ജീവനാദം കൊച്ചി രൂപതയിലെ എല്ലാ ഇടവകകളിലേക്കും പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി കെ.സി.വൈ.എം കൊച്ചി രൂപത ആവിഷ്കരിച്ച യുവജീവനാദം പദ്ധതി 2025ൻ്റെ ഉദ്ഘാടനം ജീവനാദം ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര യോഗത്തിൽ വച്ച് നിർവ്വഹിച്ചു.
രൂപത ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, തോപ്പുംപടി സെൻ്റ്. സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. ടോമി ചമ്പക്കാട്ട്, കെ. സി. വൈ. എം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, കെ. സി. വൈ. എം കൊച്ചി രൂപത മുൻ ജനറൽ സെക്രട്ടറി ടോസി പൂപ്പന, കെ. സി. വൈ. എം കൊച്ചി രൂപത വൈസ് പ്രസിഡൻ്റ് ക്ലിൻ്റൺ ഫ്രാൻസിസ്, കെ. സി. വൈ. എം കൊച്ചി രൂപത എക്സിക്യൂട്ടീവ് അംഗം ബേസിൽ റിച്ചാർഡ്, കെ. സി. വൈ. എം കൊച്ചി രൂപത സംസ്ഥാന സിൻഡിക്കേറ്റ് അംഗം അന്ന സിൽഫ, സംസ്ഥാന സെനറ്റംഗം കാസി പൂപ്പന , കെ. സി. വൈ. എം തോപ്പുംപടി യൂണിറ്റ് പ്രസിഡൻ്റ് സയന ഫിലോമിന എന്നിവർ സംസാരിച്ചുരൂപത സംഘടിപ്പിച്ചു.