കൊച്ചി: പുത്തൻതോട് മുതൽ വടക്കോട്ട് പശ്ചിമ കൊച്ചിയിലെ തീരദേശ ജനത അനുഭവിക്കുന്ന കടൽ ആക്രമത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്നടത്തുന്ന ജനകീയ സമരത്തിന് കെ.സി.വൈ.എം കൊച്ചി രൂപത പൂർണ്ണമായ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കെ.സി.വൈ.എം. കൊച്ചി രൂപത പ്രസിഡൻ്റ് ഡാനിയ ആൻ്റണി അധ്യക്ഷത വഹിച്ചു. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപത ചാൻസലർ ഫാ. ജോണി സേവ്യർ പുതുക്കാട് മുഖ്യപ്രഭാഷണം നടത്തി.
കെ.സി.വൈ.എം. കൊച്ചി രൂപതാ ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, ജോയ്ൻ്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, കെ.സി.വൈ.എം. കൊച്ചി രൂപത മുൻ പ്രസിഡൻ്റ് ആദർശ് ജോയി, കെ.സി.വൈ.എം. കൊച്ചി രൂപത മുൻ പ്രസിഡൻ്റ്, മുൻ വൈസ് പ്രസിഡന്റ് ബിജു അറക്കപ്പാടത്ത്,കെ.സി.വൈ.എം. ലാറ്റിൻ മുൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, കെ.സി.വൈ.എം കൊച്ചി രൂപത
ട്രഷറർ ജിക്സൺ ജോർജ്ജ്, സെക്രട്ടറി സനൂപ് ദാസ്, വൈസ് പ്രസിഡന്റുമാരായ ക്ലിൻ്റൺ ഫ്രാൻസീസ്, ജീവ റെജി , അക്ഷയ മരിയ, മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ ടോം ആൻ്റണി, ആൽവിൻ ജോസഫ്, അരുൺ പീറ്റർ, കെ.സി.വൈ.എം. സംസ്ഥാന സിൻഡിക്കേറ്റ് അംഗം അന്ന സിൽഫ എന്നിവർ സംസാരിച്ചു.