പാലക്കാട്: കത്തോലിക്കാ യുവാക്കൾക്ക് ബിസിനസ്സ് സംരംഭം തുടങ്ങാൻ അവസരങ്ങൾ തുറന്നു കൊണ്ട് കെ സി വൈ എം സംസ്ഥാന സമിതി B2B കോർണർ സംഘടിപ്പിക്കുന്നു.
സുൽത്താൻപേട്ട് രൂപതയുടെ ആഭിമുഖ്യത്തിൽ പാലക്കാട് അട്ടപ്പളം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകയിൽ വെച്ച് ജൂൺ 21 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ആരംഭിക്കുന്ന ബിസിനസ്സ് സംബന്ധ ചർച്ചകളും പങ്കുവെയ്ക്കലുകളും. കത്തോലിക്കാ സംരംഭകരേയും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരെയും ഉദ്ദേശിച്ചു കൊണ്ടാണ് B2B കോർണർ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. പ്രായപരിധി 15 നും 40നും ഇടയിൽ ആയിരിക്കും എന്നും അറിയിച്ചു.