ടെഹ്റാൻ: തുടർച്ചയായ മൂന്നുദിവസമായി ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 224 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 1277 പേരെ ആശുപത്രിയിലായി . കൊല്ലപ്പെട്ടവരിൽ 90 ശതമാനത്തിലധികവും സാധാരണക്കാരനാണെന്ന് ഇറാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു .
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടിരുന്നു . ജൂൺ 13 മുതൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിലെ 14 ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
മധ്യ-വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ അഞ്ച് യുക്രൈൻ സ്വദേശികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടതായാണ് വാർത്തകൾ . ഇരുന്നൂറിലേറെ പേർക്കാണ് പരിക്കേറ്റത് . കൊല്ലപ്പെട്ട ഇസ്രയേലിൽ പൗരന്മാരുടെ എണ്ണം 13 ആയി. ഇറാൻ ഇസ്രയേലിൽ ഇതുവരെ 270-ലധികം മിസൈലുകൾ പ്രയോഗിച്ചതാണ് വിവരം . ഷഹ്റാനിലെ എണ്ണ സംഭരണശാല കത്തിയമർന്നു .
ഇസ്രയേലിൽ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുളള ഹൈഫ തുറമുഖത്തിനു നേരെയും ഇറാന്റെ മിസൈലാക്രമണം നടന്നു. ഹൈഫ തുറമുഖത്തെയും സമീപത്തെ എണ്ണ ശുദ്ധീകരണശാലകളെയും ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണം. കെമിക്കൽ ടെർമിനലിൽ മിസൈലിന്റെ ചീളുകൾ പതിച്ചെങ്കിലും തുറമുഖം സുരക്ഷിതമാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നും ചരക്ക് നീക്കങ്ങൾ സുഖമമായി നടക്കുന്നുണ്ടെന്നും തുറമുഖവുമായി ബന്ധപ്പെട്ടവർ അറിയിച്ചു .