ടെഹ്റാൻ: ഇറാൻ – ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി. ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിച്ച് ഇസ്രയേൽ സേന. ബുഷ്ഹരിലെ പാർസ് റിഫൈനറിയാണ് ഒടുവിൽ ആക്രമിച്ചത്. മണിക്കൂറുകൾക്കുള്ളിൽ ഇറാൻ തിരിച്ചടിച്ചു . ഇസ്രയേലിൻ്റെ നഗരങ്ങൾക്ക് മുകളിൽ ഇറാൻ്റെ മിസൈൽ ആക്രമണമുണ്ടായി. ആക്രണത്തിൽ അമേരിക്ക പങ്ക് ചേരണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു.
ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ സമാധാന ചർച്ചകളുടെ ഭാഗമാകുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇസ്രയേലിൽ നാൽപതിനായിരത്തോളും ഇന്ത്യക്കാർ ഉണ്ടെന്നാണ് വിവരം .
ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളൊന്നും തത്കാലമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. വാങ് ഹായി സംഘടനയുമായുള്ള ചർച്ചയിലാണ് ഇന്ത്യ ഇക്കാര്യങ്ങൾ അറിയിച്ചത്.